ഹിന്ദി അല്ല ഇന്ത്യ!
"നിങ്ങളൊരാളോട് അയാള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു മൊഴിയില്‍ സംസാരിച്ചാല്‍ അത്
അയാളുടെ സിരയിലെത്തും, എന്നാല്‍ നിങ്ങളയാളുടെ മൊഴിയില്‍ അയളോട് സംസാരിച്ചാല്‍ അത്
അയാളുടെ ഉള്ളിലെത്തും"
- നെല്‍സണ്‍ മണ്ഡേലയുടെ ഈ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത നമ്മുടെ മാതൃഭാഷയ്ക്ക് നമ്മളുമായുള്ള അടുപ്പത്തെ കുറിച്ചാണ് .
മാറ്റണം ചിന്തകള്‍
ഒരാളുടെ പെരുമാറ്റത്തിന്റെ വളര്‍ച്ചയ്ക്കും ചിന്തകള്‍ക്കും മേല്‍ അയാളുടെ മാതൃഭാഷയ്ക്ക് വലിയ പങ്ക് ഉണ്ട് . ഒരു കുട്ടിയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും തന്റെ സംസ്കാരവുമായുള്ള അടുപ്പത്തിനും ചുറ്റുപാടിനെപറ്റി ആഴത്തിലറിയുന്നതിനും അവന്റെ തനത് മൊഴി പ്രധാന വഴിയൊരുക്കുന്നു. ഇത് ഭാഷാശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്ന അറിവാണ് . വിദ്ധ്യാഭാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുവാനായി 'മാതൃഭാഷയിലുള്ള പഠനം' എന്നത് ഭാഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഗവേഷകര്‍ സാക്ഷ്യപെടുത്തുന്നു .
ഇത്തരത്തിലുള്ള പദ്ധതികള്‍ ഇല്ലാത്ത വിദ്ധ്യഭാഷ സംവിദാനങ്ങള്‍ വിളവു നല്‍കാത്ത ഉഴുനിലം പോലെയാണ്. ഈ വസ്തുത നാം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംവിധാനവുമായി ഒത്തു നോക്കുകയാണെങ്കില്‍ അത് എത്രത്തോളം ശരിയാണ് എന്നു നമുക്ക് കാണുവാന്‍ കഴിയും.
വിദ്ധ്യാഭാസത്തിനും അപ്പുറം നമ്മുടെ അടിപ്പടയായ കാര്യങ്ങള്‍ നോക്കുമ്പോള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കോളനിവല്‍ക്കരണത്തിന്റെ അടിയൊഴുക്കില്‍ നിന്നും കരകയറുവാന്‍ കഴിയാത്ത നിസഹായരായ ഒരു ജനതയാണ് നാം എന്ന് അറിയാന്‍ കഴിയും. യുറോപ്പിയന്‍ കോളനിവല്‍ക്കരണം അരങ്ങൊഴിഞപ്പോള്‍ മറ്റൊരു കെടുതി പുതിയൊരു കോലത്തില്‍ ഇന്ത്യയുടെ വൈവിധ്യമായ നിലനില്‍പ്പിന്റെ അന്തസതയെ കാര്‍ന്നു തിന്നാന്‍ കടന്നു വന്നിരിക്കുന്നു. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന കാര്യം കടലാസുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നു. ഭാഷയുടെ കാര്യത്തില്‍ നാം തുല്യരാണോ?
ഹിന്ദിയും ഇന്ത്യയും
ഹിന്ദി എന്ന ഭാഷ ഒരുക്കലും ഒരു വില്ലനല്ല, എന്നാല്‍ അതിനെ മറപറ്റി ഭരണകൂടം നടപ്പിലാക്കി വരുന്ന ഭാഷയടിച്ചേല്‍പ്പിക്കല്‍ എന്ന പ്രവര്‍ത്തി ഇന്ത്യപോലെയൊരു ആധിനുക ജനാതിപത്യത്തിന്റെ
രാഷ്ട്രത്തിന്റെ മേല്‍ പടരുന്ന കറയാണ് . ഹിന്ദി ഇതര ജനതയുടെ ഭാഷാപരമായ അവകാശങ്ങളെ തിരസ്കരിച്ചുക്കൊണ്ട് അധികാരത്തിന്റെ പിന്‍ബലത്തില്‍ ഭരണകൂടം നിലനിര്‍ത്തിവരുന്ന അസമത്വം നമ്മള്‍ അറിയേണ്ടതാണ് . "പലമയിലൊരുമ" എന്ന അടിസ്ഥാന തത്വത്തില്‍ ഒന്നിച്ചു കൂട്ടിക്കെട്ടിയ ഈ നാട്ടില്‍ കാലപ്പഴക്കം ചെന്ന ചട്ടങ്ങളുടെ പേരില്‍ മലയാളവും, തമിഴും, മറാത്തിയും ഉള്‍പ്പെടുന്ന തനത് ഇന്ത്യന്‍ ഭാഷകളെ അവഗണിച്ചു കൊണ്ട് , അവ മാതൃഭാഷയായി സംസാരിക്കുന്ന ജനതയുടെ മേല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ സംസ്കാരവും ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് അംഗീകരിച്ചുനല്‍കുവാനാകാത്ത് ഒരു പ്രവര്‍ത്തി തന്നെയാകുന്നു.
പഴക്കത്തിന്റെയും സാഹിത്യത്തിന്റെയും അടിസ്ഥാനത്തില്‍ 'ഹിന്ദിയെന്ന' ഹിന്ദുസ്ഥാനി ഭാഷയുടെ അച്ചടിരുപത്തെക്കാല്‍ ഏറെ മുകളിലാണ് ഈ രാജ്യത്ത് നിലനില്‍ക്കുന്ന ഒട്ടുമിക്ക ഭാഷകളും. അതുകൊണ്ട് ഹിന്ദിയാണ് ഇന്ത്യയുടെ സംസ്കാരത്തേയും ചരിത്രത്തേയും ഉയര്‍ത്തിക്കാട്ടുന്നത് എന്ന വാദം ഒരു വലിയ കളവാണ് .
യുക്തിക്ക് നിരക്കാത്ത വാദങ്ങള്‍ നിരത്തിയും നിരന്തരമുള്ള കള്ളപ്രചാരണങ്ങള്‍ വഴിയും ഒരു ഭാഷയെ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ആണുതോറും പൊതു ഖജനാവില്‍ നിന്നുംകോടികള്‍ ചിലവഴിച്ച് കൊണ്ടാടുന്ന "ഹിന്ദി ദിവസ് " എന്ന പരിപാടി ഇന്ത്യയുടെ വൈവിധ്യത്തിന്റെ
നേരെയുള്ള ഒരു വെല്ലുവിളി തന്നെയല്ലേ? ഹിന്ദി പറയുന്നവന്‍ മാത്രമാണോ ഇന്ത്യക്കാരന്‍? ഭോജ്പൂരിയും കന്നഡവും ഒന്നും "ഭാരതീയം" അല്ലേ. ഒരു രാജ്യം ഒരു ഭാഷ എന്നത് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്നേ യോറോപ്പില്‍ നിന്നും കടമെടുത്ത ഒരു അപരിഷ്കൃതമായ നയമാണ് .
ഒരു രാജ്യം ഒന്നാകണം എങ്കില്‍ അവിടുത്തെ ജനത ഒരൊറ്റ ഭാഷ സംസാരിക്കണം എന്നത് എന്ത് യുക്തിയാണ് ? അത് അങ്ങനെയല്ലാ എന്ന് കാട്ടിത്തരുന്ന ഒരുപാട് രാജ്യങ്ങള്‍ ഈ ലോകത്തുണ്ട് . ഒരു ഭാഷകൊണ്ടും ഒരു സംസ്കാരം കൊണ്ടും ഒരു രാജ്യത്തിന്റെ ഒത്തൊരുമ ഉയര്‍ത്തുവാന്‍ കഴിയും എന്നത് വാദം വിഡ്ഢിത്തമാണ് എന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ്.
വടക്കേ ഇന്ത്യയിലുള്ള പല ഭാഷകളെയും ഹിന്ദിയുടെ വകഭേതങ്ങളായി ചാപ്പ കുത്തി അവയെ തുടച്ചുനീക്കുന്നതില്‍ ഒരു വലിയ അളവു വരെ സര്‍ക്കാരുകള്‍ വിജയിച്ചു. ഹിന്ദിയേക്കാള്‍ പഴക്കമുള്ള ഈ ഭാഷകളെല്ലാം ഇന്ന് മണ്‍മറഞ്ഞുകൊണ്ടിരിക്കുകയാണ് . ഇവിടെയും കള്‍ച്ചറല്‍ അസ്സിമിലേശന്‍ അല്ലെങ്കില്‍ 'ഉള്‍ച്ചേര്‍ക്കല്‍' എന്ന കൊളോനിയല്‍ ഭീകരത തന്നെയാണ് നടപ്പിലാക്കുന്നത് .
ഹിന്ദികൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും എന്ന ഒടുവിലത്തെ പൊള്ളവാദത്തെ തുറന്നു കാട്ടാന്‍ ഹിന്ദി ഇതര സംസ്ഥാനങ്ങള്‍ ഈ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വരുമാനവും ഹിന്ദി ഹൃദയഭൂമി ഉല്‍
പാദിപ്പുക്കുന്ന വരുമാനവും പരിശോധിച്ചാല്‍ അറിയാം. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സേവനങ്ങള്‍ നമുക്ക് നമ്മുടെ മാതൃഭാഷയില്‍ നല്‍കപ്പെടണം
എന്നുള്ളത് ഒരു ന്യായമായ അവകാശമാണ് . നമ്മുടെ ഭാഷയും സംസ്കാരവും അടിയറവുവച്ച് പുതു കൊളോനിയലിസത്തിന്റെ അടിമകളായി നാം മാറേണ്ടതില്ല. മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ് .
Comments
Post a Comment