ലഘൂകരിച്ച മലയാളം ലിപി
നാള്‍വഴി ദ്രമിള മൊഴികൂട്ടത്തിലെ തെക്കന്‍-ദ്രമിള ഒന്ന് ചില്ലയില്‍ ഉള്‍പ്പെടുന്ന ഒരു മൊഴിയാണ് മലയാളം. മലയാളം എഴുതുവാനായി പല എഴുത്തുമുറകളും നിലനിന്നിരുന്നു. ഇവ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന തമിഴ്-ബ്രഹ്മി അല്ലെങ്കില്‍ തമിഴി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, ആര്യനെഴുത്ത്, അറബി ലിപി തുടങ്ങിയവ ആകുന്നു. തമിഴി ലിപിയില്‍ നിന്നുമാണ് വട്ടെഴുത്തും, ഗ്രന്ഥ-പല്ലവ മുതലായ തെക്കേ ഇന്ത്യന്‍ ലിപികളും ഉടലെടുത്തത്. ഇന്നത്തെ മലയാള ലിപി ഗ്രന്ഥയില്‍ നിന്നും വളര്‍ന്നു വന്ന ആര്യനെഴുത്തിന്റെ ഒരു നേര്‍മവരുത്തിയ പതിപ്പ് ആണ്. ഇതില്‍ ചില ദ്രമിള ഒലികളെ കുറിയ്ക്കുവാന്‍ വട്ടെഴുത്ത് അച്ചുകളും കടം കൊണ്ടിരിക്കുന്നു. മലയാളമെഴുതുവാനായി ഏറ്റവും കുടുതല്‍ പയന്‍പെടുത്തി വന്നിരുന്ന വട്ടെഴുത്ത് ആയിരുന്നെങ്കിലും പില്‍ക്കാലത്ത് സംസ്കൃതമയമാക്കലിന്റെ കുത്തൊഴിക്കില്‍ വട്ടെഴുത്തിനു പകരം ആര്യനെഴുത്ത് മലയാളത്തിന്റെ മുതല്‍ എഴുത്തുമുറയായി എത്തി. ഏറെയും സംസ്കൃതമെഴുതാന്‍ വേണ്ടി നിലകൊണ്ടിരുന്ന ഈ ലിപി പുതിയ മലയാളത്തിന്റെ തകപ്പനായ തിരു തുഞ്ചത്തെഴുത്തച്ചനവര്‍കള്‍ മലയാളത്തിനുവേണ്ടി എതിരേല്‍ക്കുകയുണ്ടായി. എളുതാക്കിയ ലിപി പച്ചമലയാള എഴുത്തിയല...